മുണ്ടക്കയം : സുഭിക്ഷ കേരളം പദ്ധതിയിൽ പച്ചക്കറി കൃഷിയുമായി വനപാലകരും. മുണ്ടക്കയം വണ്ടൻപതാൽ വനപാലക സ്റ്റേഷൻ വളപ്പിലാണ് കൃഷി ആരംഭിച്ചത്. ഇതിനാവശ്യമായ വിത്തും തൈകളും സി.പി.എം മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പി.കെ.പ്രദീപ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബിജു സോമന് കൈമാറി. കെ.എൻ.സോമരാജൻ, പി.എൻ.സത്യൻ, ഫൈസൽ മോൻ, അൻസർ വി .കരീം, നിയാസ് കല്ലുപുരയ്ക്കൽ എന്നിവർ പങ്കെടുത്തു.