കാഞ്ഞിരപ്പള്ളി : കാർഷിക വികസനക്ഷേമ വകുപ്പിന്റെ ഇക്കോ ഷോപ്പ് പഞ്ചായത്ത് ഓഫീസ് വളപ്പിലെ പകൽ വീട് സമുച്ചയത്തിൽ പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻകുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജോ വാളാന്തറ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് അഡ്വ.പി.എ. ഷെമീർ ആദ്യ വില്പന നടത്തി. സജിൻ വി .വട്ടപ്പള്ളി ,അഡ്വ.എം.എ. ഷാജി, എസ് .ഷാജി, എൻസോ മനാഥൻ, കുഞ്ഞുമോൾ ജോസ് ,നസീർ ഖാൻ എന്നിവർ പ്രസംഗിച്ചു.