പാലാ : ഏഴാച്ചേരി തേൻവരിക്കപ്ലാവുകളുടെ ഗ്രാമമാക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ഇന്ന് നടക്കും. രാമപുരം പഞ്ചായത്തിന്റെ മൂന്നുവാർഡുകൾ ഉൾക്കൊള്ളുന്ന ഏഴാച്ചേരി ഗ്രാമത്തിലെ ആയിരത്തോളം വീടുകളിൽ അത്യുത്പാദനശേഷിയുള്ള അപൂർവ ഇനം തേൻവരിക്കപ്ലാവിൻ തൈകൾ സ്റ്റോണേജ് നേച്ചർ ആൻഡ് കൾച്ചറൽ ക്ലബിന്റെ നേതൃത്വത്തിലാണ് വിതരണം ചെയ്യുന്നത്. ഇന്ന് രാവിലെ 10 ന് ക്ലബ ഹാളിൽ വച്ച് തൈകൾ വിതരണം ചെയ്യും. പഞ്ചായത്ത് മെമ്പർമാരായ സോണി ജോണി, ഷൈനി സന്തോഷ്, എം.ഒ.ശ്രീക്കുട്ടൻ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിക്കും. തോമസ് കട്ടക്കയം ആദ്യ തൈ നടും. കെ.അലോഷ്യസ് അദ്ധ്യക്ഷത വഹിക്കും.