പാലാ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉത്തരവിൻ പ്രകാരം മീനച്ചിൽ യൂണിയനിൽ നിലവിൽ വന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികൾ ചതയദിനത്തിൽ യൂണിയൻ ഓഫീസിൽ കത്തിച്ചുവച്ച നിലവിളക്കിന് മുന്നിൽ ദൈവദശകം ചൊല്ലി ചാർജ് ഏറ്റെടുത്തു. എം.ബി.ശ്രീകുമാർ (ചെയർമാൻ), എം.പി.സെൻ (വൈക്കം), ലാലിറ്റ്.എസ്.തകിടിയേൽ (അംഗം) എന്നിവരാണ് ഭാരവാഹികൾ. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി നടന്ന ചടങ്ങിൽ യോഗം കൗൺസിലറും മുൻ യൂണിയൻ ചെയർമാനുമായിരുന്ന എ.ജി.തങ്കപ്പൻ, മുൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ, ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.ജീരാജ്, എരുമേലി യൂണിയൻ ചെയർമാൻ എം.ആർ.ഉല്ലാസ്, സൈബർ സേന കേന്ദ്ര സമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ തുടങ്ങിയവരും, വിവിധ പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്തു.