കോട്ടയം :ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വത്തിന് നൽകിയ വാക്ക് കേരളാ കോൺഗ്രസ് (എം) പാലിച്ചെന്ന് ചെയർമാൻ ജോസ് കെ.മാണി എം.പി.

കൂറുമാറ്റവും അസാധുവോട്ടും ഉണ്ടായ തിരഞ്ഞെടുപ്പിൽ തങ്ങളുടെ കൗൺസിലറുടെ നിര്‍ണായകമായ വോട്ടാണ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി ചെയർമാനായി വിജയിക്കുവാൻ കാരണമായത്. കെ.എം മാണി പഠിപ്പിച്ച രാഷ്ട്രീയ മാന്യതയും മഹിമയും ഞങ്ങൾ കാത്തുസൂക്ഷിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തിൽ പാര്‍ട്ടിയുടെ നിലപാടിൽ മാറ്റമില്ല. കെ.എം മാണി രൂപപ്പെടുത്തിയ കരാർ അതേപടി തുടരണമെന്ന പാട്ടി നിലപാട് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായി ജോസ് പറഞ്ഞു.