കോട്ടയം: കേരളായൂത്ത്ഫ്രണ്ട് (എം) സുവർണ്ണ ജൂബിലി ആഘോഷങ്ങൾ 21 ന് തുടക്കം കുറിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ.അജിത് മുതിരമല അറിയിച്ചു. സംസ്ഥാനതല ഉത്ഘാടനം ജൂൺ 21ന് രാവിലെ 11ന് പാലായിൽ കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് നിർവഹിക്കും. ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എം.എൽ.എ ജന്മദിന സന്ദേശം നൽകും. പാർട്ടി സംസ്ഥാന നേതാക്കൾ ആശംസ അർപ്പിക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തന പരിപാടികളാണ് നടത്തുക. കൊവിഡിന് എതിരായ പ്രവർത്തനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരേയും എല്ലാ ജില്ലകളിലും ആദരിക്കും.