കോട്ടയം: രാജ്യത്തെ മികച്ച 100 സർവകലാശാലകളിൽ മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് 30ാം സ്ഥാനം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ ഈ വർഷം എം.ജി. 50.93 പോയിന്റിലേക്ക് ഉയർന്നു. കേരളത്തിൽ നിന്ന് നാലു സർവകലാശാലകൾ മാത്രമാണ് ആദ്യ നൂറിനുള്ളിൽ ഇടം പിടിച്ചത്. 2019 ൽ എം.ജി.യുടെ സ്‌കോർ 48.08 ആയിരുന്നു. ഐ.ഐ.ടി.കൾ അടക്കം രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണക്കാക്കാനുള്ള ഓവറോൾ റാങ്കിംഗിൽ ആദ്യ 50 സ്ഥാപനങ്ങളിലൊന്നായി എം.ജിയ്ക്ക് 49 ാം സ്ഥാനമാണുള്ളത്. കേരളത്തിൽ നിന്ന് എം.ജി.യടക്കം രണ്ട് സർവകലാശാലകൾ മാത്രമാണ് ഓവറോൾ റാങ്കിംഗിൽ ആദ്യ അൻപതിലെത്തിയത്. കേന്ദ്ര സർക്കാരിന്റെ സുപ്രധാന പ്രോജക്ടുകളും സഹായവും ലഭ്യമാകാൻ അപേക്ഷ നൽകാനുള്ള യോഗ്യത ആദ്യ 50 സ്ഥാനങ്ങളിലെത്തുന്ന സ്ഥാപനങ്ങൾക്കാണ്.

റാങ്കിംഗിനുള്ള ഘടകങ്ങൾ

വിദ്യാർത്ഥികളുടെ എണ്ണം,

സ്ഥിരാദ്ധ്യാപകവിദ്യാർത്ഥി അനുപാതം,

ഡോക്ടറേറ്റ് നേടിയ അദ്ധ്യാപകർ,

മൊത്തം ബജറ്റും വിനിയോഗവും,

പബ്ലിക്കേഷനുകളുടെ എണ്ണം,

ഗുണനിലവാരം, പേറ്റന്റുകൾ,

പ്രൊജക്ടുകൾ, പ്രൊഫഷണൽ പ്രാക്ടീസ്,

പ്ലെയ്‌സ്‌മെന്റുകൾ,

സർവകലാശാല പരീക്ഷകൾക്കുള്ള മെട്രിക്‌സ്,

വനിതകളുടെ എണ്ണം,

രാജ്യത്തെ മികച്ച പത്ത് സർവകലാശാലകളിലൊന്നായി എം.ജി.യെ മാറ്റുകയാണ് ലക്ഷ്യം.

പ്രൊഫ. സാബു തോമസ് , വൈസ് ചാൻസലർ

പുരസ്കാരങ്ങൾ

2015-16ലും 2017-18ലും ചാൻസലേഴ്‌സ് അവാർഡ്'

2018ലെ എം.ഡി.ആർ.എ. റാങ്കിംഗിൽ മികച്ച 11ാമത്തെ സർവകലാശാല