അടിമാലി: അടിമാലി മേഖലയിൽ നിന്നും വീണ്ടും കോടയും ചാരായവും പിടികൂടി.അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ വനമേഖലയിൽ നിന്നും 550 മില്ലീ ലിറ്റർ ചാരായവും 20 ലിറ്റർ കോടയും കണ്ടെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് ആരെയുംപ്രതി ചേർത്തട്ടില്ല.ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി അന്വേഷണം ആരംഭിച്ചുവെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദ് പറഞ്ഞു.ലോക്ക് ഡൗൺകാലയളവ് മുതൽ ചീയപ്പാറ കമ്പിലൈൻ ഭാഗത്ത് വാറ്റുചാരായ നിർമ്മാണവും വിൽപ്പനയും നടന്ന് വന്നിരുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണങ്ങൾക്ക് ഒടുവിലാണ് ചാരായവും കോടയും കണ്ടെത്തിയത്.രാവിലെ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സുകു കെ വി,സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, സുജിത്ത് പി വി,ഖാലിദ് പി എം,സച്ചു ശശി, ശരത് എസ് പി തുടങ്ങിയവർ പങ്കെടുത്തു.