jos-k-mani
JOSE K MANI

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടു കൊടുക്കില്ലെന്ന നിലപാടിലുറച്ച് ജോസ് കെ..മാണി വിഭാഗം.എങ്കിൽ അവർ യു.ഡി.എഫ് വിടണമെന്നും, അതുവരെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കില്ലെന്നുള്ള നിലപാടിൽ ജോസഫ് വിഭാഗവും. ഇതോടെ, പ്രശ്നപരിഹാരം മുന്നണി നേതൃത്വത്തിന് വീണ്ടും കീറാമുട്ടിയായി .

ജോസഫ് വിഭാഗം ഇന്നലെ ചങ്ങനാശേരിയിലും ,ജോസ് വിഭാഗം കോട്ടയത്തും യോഗം ചേ‌ർന്നെങ്കിലും നിലപാടിൽ അയവുണ്ടായില്ല. കഴിഞ്ഞ ദിവസം,പണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ ഇടപെടലിനെത്തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാമെന്ന നിലപാടിലേക്ക് ജോസ് വിഭാഗം എത്തിയിരുന്നെങ്കിലും, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിക്കേണ്ട സീറ്റടക്കം നിബന്ധനകൾ വച്ചു. ഇത് പി.ജെ.ജോസഫ് തള്ളിയതോടെയാണ് കാര്യങ്ങൾ വീണ്ടും കുഴഞ്ഞത്.

' യു.ഡി.എഫ് നേതാക്കളെടുത്ത തീരുമാനം ജോസ് നടപ്പാക്കേണ്ടതിന്റെ .ഉത്തരവാദിത്വം യു.ഡി.എഫിനാണ് . രണ്ട് ദിവസം കൂടി കാക്കും.രാജി വച്ചില്ലെങ്കിൽ അവിശ്വാസം കൊണ്ടു വരും. അപ്പോൾ, യു.ഡി.എഫിൽ ജോസ് വിഭാഗം ഉണ്ടാവരുത് '

-പി.ജെ.ജോസഫ്

' കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന പാർട്ടി നിലപാടിൽ മാറ്റമില്ല. കെ.എം മാണി രൂപപ്പെടുത്തിയ കരാർ തുടരണം.ജില്ലാ പഞ്ചായത്തിന് അപ്പുറമുള്ള സുപ്രധാന വിഷയങ്ങളിൽ യു.ഡി.എഫ് നേതൃത്വവുമായി ചർച്ച പുരോഗമിക്കുകയാണ്' .

-ജോസ് കെ മാണി