വൈക്കം : ഓൺലൈൻ പഠനസൗകര്യം വഴിമുട്ടുമോ എന്ന് ആശങ്കയിൽ കഴിഞ്ഞ വെസ്റ്റ് ഗവ. ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഭിജിത്തിന് നഗരസഭ 21-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി എൽ.ഇ.ഡി ടി.വി നൽകി.
ടി.വി വാങ്ങാൻ മാർഗമില്ലാതെ വിഷമിക്കുകയായിരുന്നു ഇടപ്പറമ്പിൽ ഉദയന്റേയും ജിജിയുടെയും മകൻ അഭിജിത്ത്. രോഗം മൂലം ചികിത്സയിൽ കഴിയുകയാണ് ഉദയൻ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അഭിജിത്തിന് ടി.വി കൈമാറി. ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പ്രീത രാജേഷ്, ഇടവട്ടം ജയകുമാർ, ബി.ചന്ദ്രശേഖരൻ,വി.അനൂപ്, എം.ടി.അനിൽകുമാർ, വൈക്കം ജയൻ, സന്തോഷ് ചക്കനാടൻ, കെ. എൻ. ദേവരാജൻ, ബി. ബാബു, പി. ഡി. സന്തോഷ് എന്നിവർ പങ്കെടുത്തു.