വൈക്കം : പെട്രോൾ ഉത്പന്നങ്ങളുടെ വില വർദ്ധനവിലും കേന്ര സംസ്ഥാന സർക്കാരുകളുടെ ജനദ്റോഹ നയങ്ങളിലും പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി യുവജനവിഭാഗം റീജിയണൽ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വൈക്കം ഹെഡ്‌പോസ്​റ്റാഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മി​റ്റിയംഗം പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. യുവജനവിഭാഗം പ്രസിഡന്റ് ശ്രീരാജ് ഇരുമ്പേപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്. മനോജ്, സന്തോഷ് ചക്കനാടൻ, വർഗ്ഗീസ് പുത്തൻചിറ, ശരത് ശശി, അക്ഷയ് കുന്നത്തറ, വൈക്കം ജയൻ, മോഹനൻ തോട്ടുപുറം എന്നിവർ പ്രസംഗിച്ചു.