കോട്ടയം : പള്ളം പുഞ്ച സെക്ഷന്റെ പരിധിയിൽ വൈദ്യുതിമുടക്കം പതിവാകുന്നു. പല ദിവസങ്ങളിലും വൈദ്യുതി മുടങ്ങിയാൽ മടങ്ങിയെത്തുക മൂന്നും നാലും ദിവസങ്ങൾക്ക് ശേഷമാണ്. പാടശേഖരത്തിന് നടുവിലൂടെയാണ് വൈദ്യുതിലൈൻ കടന്നു പോകുന്നത്. പള്ളം മുതൽ ആർ.ബ്ലോക്ക് വരെയുള്ള പ്രദേശത്ത് വൈദ്യുതി എത്തിക്കുന്നത് ഈ ലൈനിലൂടെയാണ്. ആർ.ബ്ലോക്കിലൂടെ പാടശേഖരത്തിന് നടുവിൽ ഏതെങ്കിലും രീതിയിലുള്ള വൈദ്യുതി തടസമുണ്ടായാൽ ഇത് പള്ളം പ്രദേശത്തെ മുഴുവൻ വൈദ്യുതി വിതരണത്തെയും ബാധിക്കും. ഇതിന് പരിഹാരമായി പള്ളത്ത് എ.ബി സ്വിച്ച് സ്ഥാപിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നതാണ്.
ദുരിതം ഇവിടെ
വരമ്പിനകം
പള്ളം
മുണ്ടകത്തിക്കടവ്
തിരുവാർപ്പ്
ബിൽ കത്തിച്ച് പ്രതിഷേധം
അടിക്കടി ഉണ്ടാകുന്ന വൈദ്യുതിമുടക്കം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി കോൺഗ്രസ് പുഞ്ച ഓഫീസിന് മുമ്പിൽ ബിൽ കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ ജന.സെക്രട്ടറി അനീഷ് വരമ്പിനകം ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് എം.ഐ റജി അദ്ധ്യക്ഷത വഹിച്ചു. യു.എസ് പ്രകാശ്, ജിതിൻ മറിയപ്പള്ളി ,സാബു പൊടിമറ്റം' കൊച്ചുമോൻ, അർജുൻ നാട്ടകം എന്നിവർ പങ്കെടുത്തു.