c-k-asha

തലയോലപ്പറമ്പ് : സംസ്ഥാന സർക്കാർ പദ്ധതിയിൽപ്പെടുത്തി 48 ലക്ഷം രൂപ ചെലവഴിച്ച് ചെമ്പ് ഗ്രാമപഞ്ചായത്തിൽ നീർപ്പാറ മുതൽ ചാലുങ്കൽ വരെ സ്ഥാപിക്കുന്ന കുടിവെള്ള പൈപ്പ് ലൈനിന്റെ നിർമ്മാണോദ്ഘാടനം സി.കെ ആശ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത അശോകൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ സനൽകുമാർ, കെ.ആർ ചിത്രലേഖ, ജി.ഷീബ, പ്രേമദാസൻ, സീന ബിജു, രമേശൻ, വേണുഗോപാൽ, ലത ബൈജു, ടി.സി ഷൺമുഖൻ, വി.കെ പുഷ്‌കരൻ, ബെപ്പിച്ചൻ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.