വൈക്കം : ചെമ്പ് ഗ്രാമപഞ്ചായത്ത് മത്സ്യ തൊഴിലാളികളുടെ മക്കളുടെ പഠന സൗകര്യം വർദ്ധിപ്പിക്കുന്നതിനായി രണ്ടുലക്ഷം രൂപയുടെ ഫർണിച്ചറുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ലത അശോകൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ സനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീന ബിജു, ആശ ബാബു, ലതാ ബൈജു, റെജി മേച്ചേരി, ഫിഷറീസ് സബ് ഇൻസ്‌പെക്ടർ മെറിറ്റ് കുര്യൻ, പഞ്ചായത്ത് അസി. സെക്രട്ടറി എൻ.അനൂപ് എന്നിവർ പങ്കെടുത്തു.