വൈക്കം : ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന നിർദ്ധന വിദ്യാർഥികൾക്ക് പഠനസൗകര്യം ഒരുക്കി സി.പി.ഐ വെച്ചൂർ ലോക്കൽ കമ്മി​റ്റി. പാർട്ടിയുടെ അഭ്യർത്ഥനപ്രകാരം ജോൺ എം.മഠത്തുംമ്യാലിൽ സ്‌പോൺസർ ചെയ്ത ടി.വി സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജും, അസി. സെക്രട്ടറി കെ.അജിത്തും ചേർന്ന് വിദ്യാർത്ഥിക്ക് കൈമാറി. ജില്ലാ കൗൺസിൽ അംഗം ഇ.എൻ ദാസപ്പൻ, മണ്ഡലം കമ്മി​റ്റി അംഗം കെ.കെ ചന്ദ്രബാബു, ലോക്കൽ സെക്രട്ടറി കെ.എം വിനോഭായ്, എൽ.സി അംഗങ്ങളായ ജോസ് സൈമൺ, ഹരിമോൻ, പ്രദീപ് എന്നിവർ പങ്കെടുത്തു.