വൈക്കം : കുടവെച്ചൂർ വെളുത്തേടത്തുചിറയിൽ ഹരിദാസിന്റെ മകൻ ജിഷ്ണു (23) വിനെ കണ്ടെത്തണമെന്ന് ബി.ഡി. ജെ.എസ് ആവശ്യപ്പെട്ടു. ജിഷ്ണുവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായിട്ട് 10 ദിവസങ്ങളായി. പിതാവ് വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് ജിഷ്ണുവിന്റെ വീട് സന്ദർശിച്ച നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.പി.സെൻ, സംസ്ഥാന സെക്രട്ടറി എൻ.കെ.നീലകണ്ഠൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ, ശാഖാ സെക്രട്ടറി മുരളീധരൻ, പി.ബി.ചന്ദ്രബാബു തുടങ്ങിയവരാണ് വീട്ടിലെത്തിയത്.