കോട്ടയം: ചങ്ങനാശേരി നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ മൂന്ന് കോൺഗ്രസ് കൗൺസിലർമാർ പാർട്ടി വിപ്പ് ലംഘിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് , കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു .വിപ്പ് ലംഘിച്ചവർക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ഇലക്ഷൻ കമ്മിഷന് പരാതി നൽകും.