ചങ്ങനാശേരി : കടയനിക്കാട് -ഇടയിരിക്കപ്പുഴ ജംഗഷന് സമീപം പുത്തൻപുരയ്ക്കൽ സ്വർണ്ണകുമാരിയുടെ ഉടമസ്ഥതയിലുള്ള ആൾ പാർപ്പില്ലാത്ത പറമ്പിൽ നിന്ന് 70 ലിറ്റർ കോട കണ്ടെടുത്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.വി.ദിവാകരന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശേരി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ബിനോയ് കെ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ കസ്റ്റഡിയിലാകുമെന്നും എക്‌സൈസ് അറിയിച്ചു. വസ്തുവിന്റെ ഉടമസ്ഥർ വിദേശത്താണ്. കാട് പിടിച്ചു കിടക്കുന്ന ഇവിടെ സാമൂഹ്യവിരുദ്ധരുടെ സങ്കേതമാണെന്ന് സമീപവാസികൾ പറഞ്ഞു. റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ എം.നൗഷാദ് ,ആന്റണി മാത്യൂ, സി.ഇ.ഒ മാരായ ഡി. സുമേഷ്,അരുൺ പി. നായർ, ഡബ്യൂ.സി.ഇ.ഒ അമ്പിളി എന്നിവർ പങ്കെടുത്തു.