കോട്ടയം : ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അഡ്വ.അനിൽ ബോസ് 15 ന് ഉപവാസം അനുഷ്ഠിക്കും. എസ്.എൻ.ഡി.പി യോഗം നീലംപേരൂർ ഒന്നാം നമ്പർ ശാഖയ്ക്ക് സമീപം രാവിലെ 9 മുതലാണ് ഉപവാസം. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , വി.ഡി.സതീശൻ തുടങ്ങിയവർ ഐക്യദാർഡ്യം പ്രകടിപ്പിക്കാനെത്തും. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലടിച്ച് ശ്രീനാരായണ ഗുരുദേവ സ്ഥാപനങ്ങളുടെ വികസന സാദ്ധ്യതയാണ് ഇല്ലാതാക്കിയതെന്ന് അനിൽ ബോസ് ആരോപിച്ചു.