കോട്ടയം : ചങ്ങനാശേരി നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന്റെ ഒരു വോട്ട് കൊണ്ടാണ് സാജൻ ഫ്രാൻസിസ് ജയിച്ചതെന്ന ജോസ് കെ. മാണിയുടെ അവകാശ വാദം പി.ജെ.ജോസഫ് തള്ളി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സാജനെതിരെ വോട്ടു ചെയ്തിരുന്നെങ്കിൽ വിപ്പു ലംഘിച്ചതിന് ജോസ് വിഭാഗം കൗൺസിലർക്കെതിരെ നടപടി എടുത്തേനേ. പാലായിൽ കാലുവാരിയിട്ടും ചങ്ങനാശരിയിൽ ജോസിന്റെ ഔദാര്യം കൊണ്ട് ജയിച്ചുവെന്ന കണ്ടെത്തൽ അപഹാസ്യമാണ്.
കെ.എം.മാണി പോലും 4000 വോട്ടിന് ജയിച്ച പാലായിൽ ജയസാദ്ധ്യതയില്ലാത്ത സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചതാണ് തോൽവിക്ക് കാരണം. എനിക്ക് ചിഹ്നം വേണ്ടെന്ന് സ്ഥാനാർത്ഥി പറഞ്ഞു. കെ.എം.മാണിയാണ് ചിഹ്നമെന്ന് പറഞ്ഞു ജോസ് പ്രവർത്തകരെ കൊണ്ട് എനിക്കെതിരെ മുദ്രാവാക്യം വിളിപ്പിച്ചും കൂവിയും തോൽവി ഏറ്റുവാങ്ങിയതാണ് . ഇതൊന്നും ആരും മറന്നിട്ടില്ലെന്നും ജോസഫ് പറഞ്ഞു. .