കോട്ടയം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് ഇല്ലാതാക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പത്ര സമ്മേളനത്തിൽ ആരോപിച്ചു. കേസിൽ പ്രതിയായിരുന്ന കുഞ്ഞനന്തൻ മരിച്ചപ്പോൾ പ്രതികളെ പിന്തുണച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. മുഖ്യമന്ത്രിയും ഇതേ നിലപാട് സ്വീകരിച്ചത് വഴി നിയമസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. നാല് പൊലീസുകാർ കുഞ്ഞനന്തനെ പിന്തുണച്ചുള്ള പോസ്റ്റിട്ടിട്ടും നടപടി എടുക്കുന്നില്ലെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി .