പാലാ : എ.ഐ.വൈ.എഫ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ബിരിയാണി ചലഞ്ച് നടത്തും. രാവിലെ അന്തീനാട് പള്ളി പാരീഷ് ഹാളിൽ നടക്കുന്ന പരിപാടി മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും.