ചങ്ങനാശേരി: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനാൽ കുന്നുംപുറം നാലുകോടി റോഡിൽ നിന്നും പതാരംചിറ-ആഞ്ഞിലിവേലിൽ കുളം പഞ്ചായത്ത് റോഡിന്റെ ഇടതുഭാഗം (16ാം വാർഡ്) ക്ലാക്കൽ ജംഗ്ഷൻ വരെയുളള പ്രദേശം 7 ദിവസത്തേക്ക് കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. ഈ റോഡിൽ പൊലീസ് ബാരികോഡ് വച്ചിരിക്കുന്ന ഭാഗത്ത് പൊതുഗതാഗതവും നിർമ്മാണ പ്രവർത്തനവും നിരോധിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.