വണ്ണപ്പുറം: ടൗണിൽ ടാക്‌സി സ്റ്റാന്റിന് സമീപമുള്ള പഞ്ചായത്ത് കുളത്തിൽ ചെറുമീനുകൾ ചത്തുപൊങ്ങി. ഇന്നലെ രാവിലെ ടാക്‌സി സ്റ്റാന്റിലെ ഡ്രൈവർമാരാണ് കുളത്തിലെ മീനുകൾ ചത്തുപൊങ്ങിയത് കണ്ടത്. സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയതാണോയെന്ന് സംശയമുണ്ട്. കുളത്തിലെ വെള്ളവും ചത്ത ചെറുമീനുകളും താഴെയുള്ള ചെറുതോടുകളിലേക്ക് ഒഴുകുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് ഭീതിയുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെയും കാളിയാർ പൊലീസിന്റെയും നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു.