ചെറുതോണി: കേരള മഹിളാസംഘം ഇടുക്കി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടേക്കർ തരിശ് നിലത്ത് കൃഷിയിറക്കി. പദ്ധതിയുടെ ഉദ്ഘാടനം സി.പിഐ ഇടുക്കി മണ്ഡലം സെക്രട്ടറി എം.കെ.പ്രിയൻ നിർവ്വഹിച്ചു, പാർട്ടി ലോക്കൽ സെക്രട്ടറി അലൻ ഫ്രാൻസീസ്, സി.ഡി.എസ് ചെയർപേഴ്‌സൻ ജിഷ ബിജു, മഹിളാസംഘം നേതാക്കളായ രാജി, ദീപ ഷിബു, ശ്രീദേവി സജി, സുശീലക്കുട്ടി എന്നിവർ നേതൃത്വം നൽകി.