തൊടുപുഴ: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തൊടുപുഴ പെൻഷൻ ഭവൻ യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6.45 ലക്ഷം രൂപ നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.പി. പ്രഭാകരൻ നായർ, യൂണിറ്റ് സെക്രട്ടറി ടി.കെ. സുകു, യൂണിറ്റ് പ്രസിഡന്റ്, ടി.കെ. രാധാകൃഷ്ണൻ നായർ, മുൻ യൂണിറ്റ് സെക്രട്ടറി വി.പി. വേണുഗോപാൽ, ബ്ലോക്ക് ഖജാൻജി എം.കെ. ശിവശങ്കരൻ നായർ, എം.എൻ. വിജയകുമാർ, പാൽകുളം സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ തൊടുപുഴ സബ് ട്രഷറി ആഫീസർക്ക് സംഭാവന തുക കൈമാറി.