പാലാ: ഏഴാച്ചേരി ഗ്രാമത്തെ സമ്പൂർണ തേൻവരിക്കപ്ലാവിൻ ഗ്രാമമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി.

രാമപുരം പഞ്ചായത്തിന്റെ 3 വാർഡുകൾ ഉൾക്കൊള്ളുന്ന ഏഴാച്ചേരി ഗ്രാമത്തിലെ ആയിരത്തോളം വീടുകളിൽ പ്ലാവിൻ തൈ വിതരണം ചെയ്യുന്നതാണ് പദ്ധതി. ഏഴാച്ചേരി സ്റ്റോണേജ് നേച്ചർ ആന്റ് കൾച്ചറൽ ക്ലബിന്റെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിൽ നൂറു പ്ലാവിൻ തൈകൾ വിതരണം ചെയ്തു. സ്റ്റോണേജ് ക്ലബ് പ്രസിഡന്റ് കെ. അലോഷ്യസ് അദ്ധ്യക്ഷത വഹിച്ചു. രാമപുരം പഞ്ചായത്ത് അംഗങ്ങളായ സോണി ജോണി, ഷൈനി സന്തോഷ്, എം.ഒ. ശ്രീക്കുട്ടൻ എന്നിവർ ചേർന്ന് പ്ലാവിൻ തൈകൾ വിതരണം ചെയ്തുപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ ചക്ക കർഷകനായ തോമസ് കട്ടക്കയം സ്റ്റോണേജ് വളപ്പിൽ ആദ്യ തൈ നട്ടു. വി.ജി. ചന്ദ്രൻ തേരുന്താനം, കെ.ജി.ബാലകൃഷ്ണൻ നായർ കീപ്പാറ, അനിൽകുമാർ അനിൽ സദനം, ജോണി പള്ളിയാരടിയിൽ, ജയചന്ദ്രൻ കീപ്പാറമല , ആർ. സുനിൽ കുമാർ, അലൻ കണ്ണച്ചാംകന്നേൽ, ആൽഫി അലോഷ്യസ് എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടമായി 400 പ്ലാവിൻ തൈകളും മൂന്നാം ഘട്ടമായി 500 തൈകളും വിതരണം ചെയ്യും.