കോട്ടയം : ഹാരിസൺ കമ്പനി അനധികൃതമായി കൈവശം വെച്ച് ബിലീവേഴ്‌സ് ചർച്ചിന് കൈമാറിയ ചെറുവള്ളി എസ്റ്റേറ്റ് നിരുപാധികം സർക്കാർ ഏറ്റെടുക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി കൈമാറ്റം ചെയ്യാൻ ഹാരിസൺ ഗ്രൂപ്പിന് അവകാശം ഇല്ലെന്നിരിക്കെ ബിലീവേഴ്‌സ് ചർച്ചുമായി നടത്തിയ കൈമാറ്റത്തിന് നിയമപരമായ പിൻബലവും സംരക്ഷണവും ഇല്ല. എസ്റ്റേറ്റിനുള്ളിലുള്ള ക്ഷേത്രം വക ഭൂമി, എരുമേലി ക്ഷേത്രം ദേവസ്ഥാനത്തിനും പഞ്ച തീർത്ഥ് കുഴി ദേവ സ്ഥാനത്തിനും വിട്ടു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു