തെക്കേത്തുകവല:മരണമടഞ്ഞ ടിംബർ തൊഴിലാളി തെക്കേത്തുകവല പാറാന്തോട് കാതകപ്പള്ളിയിൽ ലാലിന്റെ കുടുംബത്തിന് സഹായ നിധി കൈമാറി.ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് അസോസിയേഷൻ ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച ഒരു ലക്ഷം രൂപ സി.ഐ.ടി.യു വാഴൂർ ഏരിയാ സെക്രട്ടറി അഡ്വ.ഡി ബൈജു ലാലിന്റെ കുടുംബത്തിന് കൈമാറി.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ കെ സുധാകരൻ അദ്ധ്യക്ഷനായി. ഐ.എസ് രാമചന്ദ്രൻ, മുകേഷ് മുരളി, ഗിരീഷ് കുമാർ, പി.ബി സുരേഷ് കുമാർ, വി.ജി ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.