പൊൻകുന്നം : മുംബയിൽ നിന്നെത്തിയ ബാലികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച എലിക്കുളം പഞ്ചായത്തിലെ ഉരുളികുന്നത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഉരുളികുന്നം ശ്രീകൃഷ്ണവിലാസം ഭജനമന്ദിരം ജംഗ്ഷൻ മുതൽ കുറ്റിപ്പൂവം വരെയുള്ള അരകിലോമീറ്റർ റോഡ് അടച്ചു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആൾക്കാർ വീടിന് പുറത്തിറങ്ങരുതെന്ന് പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കടകളും തുറന്നില്ല. എന്നാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.