കോത്തല : എസ്.എൻ.ഡി.പി യോഗം 455 -ാം നമ്പർ കോത്തല - മാടപ്പാട് ശാഖയിലെ രണ്ടാംഘട്ട ഭക്ഷ്യധാന്യക്കിറ്റ് വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി കൺവനീയർ ഷാജിയ്ക്ക് നൽകി നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഇ.ആൻ ജ്ഞാനപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.കെ പുരുഷോത്തമൻ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം , യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.