നെടുംകുന്നം : കൊവിഡിനെതിരെ മാസ്‌ക് വയ്ക്കൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി മജീഷ്യൻ അനിൽ മാമ്പതി ബോധവത്കരണ മാജിക് യാത്ര നടത്തി. ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കറുകച്ചാൽ എസ്.ഐ പി.എ.ഷെമീർ ഖാൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കൈടാച്ചിറ, ബിനു ജോസ്, സുബാഷ്, കലേഷ് ശങ്കർ, ആനന്ദ്, അരുൺ ചമ്പക്കര, രഘു ശ്രീധർ എന്നിവർ പങ്കെടുത്തു.