smart

കുഴിമറ്റം: വിദ്യാഭ്യാസം രാജ്യത്തെ വിദ്യാർത്ഥികളുടെ അവകാശമാണെന്നും അത് നിഷേധിക്കാൻ ആർക്കും കഴിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സ്മാർട്ട് കോട്ടയം പദ്ധതിയുടെ ഭാഗമായി പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ കുഴിമറ്റം വൈ.എം.സി.എ യിൽ ആരംഭിച്ച ഓൺലൈൻ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈ.എം.സി.എ പ്രസിഡന്റ് രഞ്ജു.കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ബാബുകുട്ടി ഈപ്പൻ, ജോണി ജോസഫ്,എബിസൺ.കെ ഏബ്രഹാം,അരുൺ മർക്കോസ്,കുരുവിള വർഗീസ് എന്നിവർ പ്രസംഗിച്ചു.