market
അടിമാലി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ആഴ്ച ചന്ത.

അടിമാലി.വിഷ രഹിത പച്ചക്കറിയുടെ സുതാര്യമായ വിപണ.നവുമായി അടിമാലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ഒരുക്കിയ ആഴ്ചച്ചന്തയിൽ കൂടി കർഷകർ ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾ ഇടനിലക്കാരില്ലതെ നേരിട്ട് ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നു. കർഷകരിൽ നിന്നും വാങ്ങുന്ന വിലയ്ക്ക് ലാഭം ഒന്നും എടുക്കാതെയാണ് വിപണനം നടത്തുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്ത് ഇത് ആവിഷ്‌ക്കരിച്ചത്.ഇതിന് കർഷകരുടെ മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളത്.ശനിയാഴ്ച തോറുമാണ് ആഴ്ച ചന്തയുടെ പ്രവർത്തനം.കഴിഞ്ഞ ശനിയാഴ്ച ഇവിടെ എത്തിയ കാർഷിക ഉത്പ്പന്നങ്ങൾ ഒരു മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞുനേത്രക്കായ്, ചക്ക, തേങ്ങ, കട ചക്ക, പയർ, പടവലം, ഒട്ടേറെ ഉൽപന്നങ്ങൾ ചന്തയിൽ എത്തി. കൃഷിക്കാരുടെ ഉത്പ്പന്നങ്ങൾ അവർക്ക് നേരിട്ട് എത്തിക്കാം. മുൻകൂട്ടി അറിയിച്ചാൽ വീടുകളിൽ എത്തി ഉത്പ്പന്നങ്ങൾ ശേഖരിക്കും. വില പറഞ്ഞ് ഉറപ്പിച്ച് പഞ്ചായത്തിനെ എൽപിച്ച് പോകാം. പഞ്ചായത്ത് ഇവ വിൽപന നടത്തി പണം നേരിട്ടോ ബാങ്ക് വഴിയോ കൃഷിക്കാർക്ക് കൈമാറും. കഴിഞ്ഞ രണ്ട് ആഴ്ച മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്എന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ്, സെക്രട്ടറി കെ എൻ സഹജൻ എന്നിവർ അറിയിച്ചു.