വൈക്കം: മഹാദേവ ക്ഷേത്രത്തിലെ മണികണ്ഠൻ എന്നു വിളിക്കുന്ന വലിയ കാള ചത്തു. 20 വർഷങ്ങൾക്ക് മുൻപ് വൈക്കത്തപ്പന്റെ നടയിൽ സമർപ്പിച്ചതാണ് മണികണ്ഠനെ. കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിലായിരുന്ന.കാള കഴിഞ്ഞ ദിവസം വീണുപോവുകയായിരുന്നു. താങ്ങി നിറുത്തിയെങ്കിലും കൂടുതൽ അവശതയിലായി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസം മുൻപ് ക്ഷേത്രത്തിലെ മറ്റൊരു കാളയും ചത്തിരുന്നു. പ്രായാധിക്യമാണ് മരണ കാരണം. ഇനി മൂന്നു പശുക്കളും 4 കാളയും ക്ഷേത്രത്തിലുണ്ട്.