വൈക്കം: വൈക്കത്തഷ്ടമിയുടെ മുന്നോടിയായി സംയുക്ത എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടത്തിയ കുലവാഴപുറപ്പാട്,താലപ്പൊലി,അഹസ്,കലാപരിപാടികൾ എന്നിവയുടെ നേതൃസ്ഥാനത്ത് മികവുറ്റ സേവനം നടത്തിയ ജനറൽ കൺവീനർ മാധവൻകുട്ടി കറുകയിലിനെ സംയുക്ത എൻ.എസ്.എസ് കരയോഗം ഭാരവാഹികളുടെ യോഗം ആദരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എസ്.മധു പൊന്നാടയണിയിച്ചു.ടൗണിലെ ആറ് എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ. സംയുക്ത കരയോഗം ഭാരവാഹികളായ ജയകുമാർ തെയ്യാനത്തുമഠം, ജയകുമാർ കുര്യപ്പുറം, കെ. പി. രവികുമാർ, ശിവരാമകൃഷ്ണൻ, കെ. എം. നാരായണൻ നായർ, ശ്രീഹർഷൻ, പി. യു. കൃഷ്ണകുമാർ, പ്രതാപചന്ദ്രൻ, രാജേന്ദ്രദേവ്, പി. എസ്. വിജയനാഥൻപിള്ള, പി. എൻ. ശ്രീധരപണിക്കർ, ജയകുമാർ കൗസ്തുഭം എന്നിവർ പങ്കെടുത്തു.