മീനച്ചിൽ: മീനച്ചിൽ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ ആശാൻകുന്ന് കുടിവെള്ളപദ്ധതി മലിനമാക്കിയവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും പദ്ധതി ഉപയോഗ്യമാക്കുന്നതു വരെ ഉപഭോക്കാക്കൾക്ക് ശുദ്ധജലം എത്തിക്കാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മേഖലായോഗം ആവശ്യപ്പെട്ടു. ജോഷി നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രേംജിത്ത് ഏർത്തിയിൽ ഉദ്ഘാടനം ചെയ്തു.