തിരുവാർപ്പ്: ടി.കെ. മാധവൻ സ്മാരക ട്രസ്റ്റ് പഠന ഗവേഷണ കേന്ദ്രം ആരംഭിച്ചു. ടി.കെ മാധവന്റെ നേതൃത്വത്തിൽ തിരുവാർപ്പിൽ നടന്ന സഞ്ചാരസ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ, നവോത്ഥാന നായകരെ കുറിച്ചുള്ള ചരിത്രകഥകൾ, ലേഖനങ്ങൾ, ഗ്രന്ഥങ്ങൾ, അക്കാലത്തെ വർത്തമാനപത്രങ്ങളിൽ പ്രസദ്ധീകരിച്ച ലേഖനങ്ങൾ എന്നിവ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ശേഖരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എ.എം.ബൈജു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എൻ.ജി.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശരത്ചന്ദ്രൻ മാടവന, സാജൻ സി. കരുണാകരൻ, പി.വി.പ്രസീദ എന്നിവർ പ്രസംഗിച്ചു.