-marriage

പാലാ: കെ.എം മാണിയുടെ കൊച്ചുമകളും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പിയുടെ മകളുമായ പ്രിയങ്ക വിവാഹിതയാകുന്നു. മണിമല പ്ലാക്കാട്ട് തോമസിന്റെയും ഗീതയുടെയും മകൻ കുര്യൻ തോമസാണ് വരൻ. മനസമ്മതം കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. ജോസ് കെ. മാണി, മാതാവ് നിഷ ജോസ് കെ. മാണി, കുട്ടിയമ്മ മാണി, വരന്റെ മാതാപിതാക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.