ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 10 പേർക്ക്

കോട്ടയം: ഒരിടവേളയ്‌ക്ക് ശേഷം ജില്ലയിൽ വീണ്ടും സമ്പർക്കത്തിലൂടെ കൊവിഡ്. ഇന്നലെ ജില്ലയിൽ രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ആകെ പത്തുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 22 ന് ആറുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്.

ഏപ്രിൽ 26 ന് ശേഷം ജില്ലയിൽ ആദ്യമായാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നത്.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ചുപേരും വിദേശത്തു നിന്നും, മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. വിദേശത്ത് നിന്നെത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ മാതാപിതാക്കൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
56 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 30 പേർ കോട്ടയം ജനറൽ ആശുപത്രിയിലും, 24 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും, രണ്ടു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്.


രോഗം സ്ഥിരീകരിച്ചവർ

മുംബയിൽ നിന്ന് ജൂൺ 8 ന് ട്രെയിനിൽ എത്തിയ പാമ്പാടി സ്വദേശി (40)
മുംബയിൽ നിന്ന് ജൂൺ 4 ന് ട്രെയിനിൽ എത്തിയ നാലുകോടി സ്വദേശി (48)
അബുദാബിയിൽ നിന്ന് ജൂൺ 4 ന് എത്തിയ നെടുംകുന്നം സ്വദേശി (24)

ജൂൺ 7 ന് തൂത്തുക്കുടിയിൽ നിന്നെത്തിയ ചങ്ങനാശേരി സ്വദേശിനിയായ ഗർഭിണി (23)
സൗദിയിൽ നിന്ന് ജൂൺ 8 ന് എത്തിയ ആർപ്പൂക്കര സ്വദേശിനിയായ ഗർഭിണിയായ (28)
അബുദാബിയിൽ നിന്ന് ജൂൺ 6 ന് എത്തിയ മാലം സ്വദേശി(55)
മസ്‌കറ്റിൽ നിന്ന് ജൂൺ 5 ന് എത്തിയ കറുകച്ചാൽ ശാന്തിപുരം സ്വദേശി(45)
ദുബായിൽ നിന്ന് ജൂൺ 4 ന് എത്തിയ ചങ്ങനാശേരി സ്വദേശി(24)
ജൂൺ 2 ന് കുവൈറ്റിൽ നിന്നെത്തിയ കോരുത്തോട് സ്വദേശി (61)
ജൂൺ 2 ന് കുവൈറ്റിൽ നിന്നെത്തിയ കോരുത്തോട് സ്വദേശിനി(55)