പാലാ : നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ മോഷണം. ളാലം പാലത്തിന് സമീപം പ്രവർത്തിക്കുന്ന അമൽ വ്യൂ മൊബൈൽസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് താഴ് തകർത്ത നിലയിൽ കണ്ടത്. പൊളിച്ച പൂട്ടും കാണാതായി. ഉള്ളിൽ കയറിയ മോഷ്ടാവ് സർവീസിനായി ഏൽപിച്ചിരുന്ന മൊബൈലുകളും ആക്‌സസറീസും മെമ്മറി കാർഡുകളും കവർന്നു. സ്റ്റോക്ക് എത്താതിരുന്നതിനാൽ പുതിയ ഫോണുകൾ കടയിലുണ്ടായിരുന്നില്ല.
സർവീസിനായി ഏൽപിച്ചിരുന്ന 22 മൊബൈൽ ഫോണുകൾ നഷ്ടമായി. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സിസി ടി വി ഇല്ലാത്തതിനാൽ മോഷ്ടാവിനെ സംബന്ധിച്ച സൂചന ലഭിച്ചിട്ടില്ല. ഐങ്കൊമ്പ് സ്വദേശിയായ സ്ഥാപന ഉടമ വിഷ്ണു പൊലീസിൽ പരാതി നല്കി. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ വള്ളിച്ചിറയിൽ ആളില്ലാത്ത വീട്ടിലും മോഷണം നടന്നിരുന്നു.