പാലാ: ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് മിനച്ചിൽ (എസ്.എൻ.സി.ടി) യുടെ ആഭിമുഖ്യത്തിൽ ജോയി പൂതക്കുഴിയുടെ പുരയിടത്തിൽ കരനെല്ല് വിതയ്ക്കൽ മഹോത്സവം നടത്തി. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ. ജീ.നായർ അദ്ധ്യക്ഷത വഹിച്ചു. മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിദാസ് അടിമത്ര, രഞ്ജിത്ത് മീനാഭവൻ, ജോസ് മോൻ മുണ്ടയ്ക്കൽ, ഡോ. പ്രഭാകരൻ മേവിട തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു വി. കെ. ഹരിദാസ് സ്വാഗതവും വി. എൻ. വിജയൻ വാഴയിൽ നന്ദിയും പറഞ്ഞു. കാർഷികവിളകളുടെ വില്പനയ്ക്കായി ഒരു വിപണന കേന്ദ്രം അനുവദിക്കുമെന്ന് എം.എൽ.എ കർഷകർക്ക് ഉറപ്പ് നൽകി.