പാലാ: കൊവിഡ് കാലത്ത് കുട്ടികൾക്കായുള്ള താത്കാലിക സംവിധാനം മാത്രമാണ് ഓൺലൈൻ പഠനമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് പറഞ്ഞു. അടുക്കം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിനു വേണ്ടി നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകൾ തുറക്കുന്നതോടെ പഴയ നിലയിലേയ്ക്കു വരുമെന്നും മന്ത്രി കൂട്ടച്ചേർത്തു. മാണി.സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് ബാബു, രോഹിണിഭായ് ഉണ്ണികൃഷ്ണൻ, ആശാ റിജു, രാമകൃഷ്ണൻ എ എൻ, ഡാലിയാ ജോസഫ്, രാജേന്ദ്രപ്രസാദ്, അജിതാകുമാരി, പ്രിൻസിപ്പൽ ഇൻ ചാർജ് ജിബി ഫിലിപ്പ്, പിടിഎ പ്രസിഡന്റ് ഷാജി കുന്നിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുൻ പ്രിൻസിപ്പൽ റോയി ഫിലിപ്പിനെ ആദരിച്ചു.