അയ്‌മനം: കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് അയ്‌മനം പഞ്ചായത്തും, പ്രാഥമികാരോഗ്യ കേന്ദ്രവും പ്രവർത്തനം വീണ്ടും ശക്തമാക്കി.നാലാം ഘട്ട മൈക്ക് അനൗൺസ്‌മെൻ്റ് നടത്തി.കൂടാതെ എല്ലാ വീടുകളിലും മൂന്നാം ഘട്ട ബോധവൽക്കരണ നോട്ടീസ് വിതരണം ഇന്നു മുതൽ ആരംഭിക്കും.ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു. മഴക്കാല രോഗപ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ രണ്ടാം ഘട്ട ഉറവിടനശീകരണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ എലിപ്പനി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.