അടിമാലി: അടിമാലി മച്ചിപ്ലാവ് പറുക്കുടിസിറ്റിയിൽ നിന്നും ഒരു കിലോ കാട്ടുപന്നി ഇറച്ചി പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് പറക്കുടിസിറ്റി സ്വദേശി പുളിവേലിൽ എൽദോസി(35)നെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
കഴിഞ്ഞ ദിവസം പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലായിരുന്നു എൽദോസിന്റെ വീട്ടിൽ വേവിച്ച് വച്ചിരുന്ന കാട്ടുപന്നിയിറച്ചി കണ്ടെടുത്തത്.മച്ചിപ്ലാവ് സ്വദേശിയിൽനിന്നും ലഭിച്ചതാണെന്ന് മൊഴി നൽകിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ചാക്കോ ഒളിവിൽ പോയതായി പനംകുട്ടി ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചോഫിസർ ജയചന്ദ്രബോസ് പറഞ്ഞു.