പൊൻകുന്നം: കൊവിഡ് കാലത്തെ പ്രതിസന്ധി കണക്കിലെടുത്ത് ചിറക്കടവ് പഞ്ചായത്ത് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കടകളുടെ രണ്ട് മാസത്തെ വാടക ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ലോക്ഡൗൺ മൂലം അടഞ്ഞുകിടന്നതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ കച്ചവടം നടന്നില്ല. വാടക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. സമീപത്തെ വാഴൂർ പഞ്ചായത്തിൽ കമ്മറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകളെ ഏപ്രിൽ, മെയ് മാസത്തെ വാടകയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും വ്യാപാരികൾ സൂചിപ്പിച്ചു.