കോട്ടയം: പതിനാലുകാരിയായ പേരക്കുട്ടിയെ ഗർഭിണിയാക്കിയ മുത്തച്ഛന്റെ അനുജൻ അറസ്റ്റിൽ. ദേവികുളത്താണ് സംഭവം. പ്രതിയെ വിളിച്ചുവരുത്തി ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. 75കാരനായ പ്രതി കുറ്റം സമ്മതിച്ചു. രണ്ടു മാസം ഗർഭിണിയാണ് പെൺകുട്ടി.
പെൺകുട്ടിയെ ഇയാൾ വീട്ടിൽവച്ച് നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ അമ്മ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് പെൺകുട്ടിയോട് ഡോക്ടർ വിവരം ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് ദേവികുളം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.