padanoparana-vitharanam

ഉദയനാപുരം: എസ്.എൻ.ഡി.പി യോഗം 127-ാം തുറുവേലിക്കുന്ന് ശാഖയിൽ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. വൈക്കം യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിവേക് പ്ലാത്താനത്ത് ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി രാമചന്ദ്രൻ, ശാഖാ പ്രസിഡന്റ് ആനന്ദരാജ്, ശാഖാ വൈസ് പ്രസിഡന്റ് റെജിമോൻ, യൂണിയൻ കമ്മി​റ്റി അംഗം സെൻ സരോവരം, യൂത്ത്മൂവ്‌മെന്റ് യൂണി​റ്റ് സെക്രട്ടറി ബിനീഷ് ചേലക്കാപള്ളി, യൂണി​റ്റ് പ്രസിഡന്റ് പ്രവീൺ വട്ടത്തറ തുടങ്ങിയവർ പങ്കെടുത്തു.