dharna

തലയോലപ്പറമ്പ് : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ലോക്ക്ഡൗൺ ചട്ടങ്ങൾ പാലിച്ച് തലയോലപ്പറമ്പ് കെ.എസ്.ഇ.ബി സെഷൻ ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ടി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. വി.കെ ശശിധരൻ വാളവേലി, എം.അനിൽകുമാർ, വിജയമ്മ ബാബു, പി.കെ ജയപ്രകാശ്, കെ.കെ ഷാജി, പി.വി സുരേന്ദ്രൻ, ജെസി വർഗീസ് എന്നിവർ പ്രസംഗിച്ചു.

തലയോലപ്പറമ്പ്: അമിത വൈദ്യുതി ചാർജ്ജ് പിൻവലിക്കണമെന്ന് തലയോലപ്പറമ്പ് വ്യാപാരി വ്യവസായി സൗഹൃദവേദി ആവശ്യപ്പെട്ടു.പ്റസിഡന്റ് ബേബി.ടി കുര്യൻ അദ്ധ്യക്ഷത വഹിച്ചു.