വൈക്കം : കേന്ദ്രസർക്കാരിന്റെ അവഗണനയിലും പെട്രോൾ ഡീസൽ വിലവർദ്ധനവിലും പ്രതിഷേധിച്ച് എൻ.സി.പി സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഷിബു ഡി.അറയ്ക്കൽ,ടി.വി ബേബി,ജോയി ഉപ്പാണി,ജോസ് കുര്യൻ,വൈക്കം സലിംകുമാർ,അബ്ദുൾ ലത്തീഫ്, ബിബിൻ എന്നിവർ പ്രസംഗിച്ചു.